Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiവാഹനങ്ങളില്‍ സണ്‍...

വാഹനങ്ങളില്‍ സണ്‍ ഫിലിം ആകാം : ഹൈക്കോടതി

കൊച്ചി : വാഹനങ്ങളിൽ വ്യവസ്ഥകൾക്ക് അനുസൃതമായി സണ്‍ ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി.ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി.കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി,വാഹന ഉടമ,സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്ന കമ്പനി തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മോട്ടോര്‍ വാഹനങ്ങളില്‍ ‘സേഫ്റ്റി ഗ്ലേസിങ്’ ചില്ലുകള്‍ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്നിലേയും പിന്നിലേയും ഗ്ലാസുകളില്‍ സുതാര്യത 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും കുറയരുതെന്നാണ് നിയമം.

ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമേ അനുവാദമുള്ളൂവെന്നും ഉടമയ്ക്ക് സാധിക്കില്ലെന്ന വാദവും കോടതി തള്ളി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 24-05-2025 Karunya KR-707

1st Prize  ₹1,00,00,000/- KO 671411 (KANNUR) Consolation Prize ₹5,000/- KN 671411 KP 671411 KR 671411 KS 671411 KT 671411 KU 671411 KV 671411 KW 671411KX 671411 KY...

കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ എത്തി:  ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി

നൂറനാട് : ഇക്കുറിയും കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ ഒത്തു കൂടി. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം  ചെലവഴിക്കുന്നതിന്  സുമനസ്സുകൾ...
- Advertisment -

Most Popular

- Advertisement -