Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകടമ്പനാട് പഞ്ചായത്തിൽ...

കടമ്പനാട് പഞ്ചായത്തിൽ സിദ്ധ ഡിസ്പെൻസറിക്കായി  30 ലക്ഷം രൂപ അനുവദിച്ചു: ചിറ്റയം ഗോപകുമാർ

അടൂർ: നാഷണൽ ആയുഷ് മിഷൻ കൺസ്ട്രക്ഷൻ വർക്കുകളുടെ ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന്  സിദ്ധ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. കൺസൾട്ടിംഗ് റൂം, വെയിറ്റിംഗ്റൂം, ഫാർമസി, ഫാർമസി സ്റ്റോറും  ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതായിരിക്കും പുതിയ ബിൽഡിംഗ്.

സിദ്ധ ഡിസ്പെൻസറി നിലവിൽ വരുമ്പോൾ ഒരു ഡോക്ടറുടെയും, ഫാർമസിസ്റ്റിൻറെയും സേവനം എല്ലാദിവസവും ഉണ്ടായിരിക്കും. നിർമ്മാണ നിർവഹണത്തിന് ഏജൻസിയെ കണ്ടെത്തി പ്ലാനും, തയ്യാറാക്കി പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിസ്മസ് അവധി : ബെംഗളൂരുവില്‍ നിന്ന്  സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. രണ്ടു ട്രെയിനുകളും ഇരുവശങ്ങളിലുമായി ഓരോ സര്‍വീസുകളാണ് നടത്തുക. ഡിസംബര്‍ 24 ന് വൈകിട്ട്...

ശബരിമല തീർത്ഥാടനം: ചെങ്ങന്നൂരിൽ അവലോകന യോഗം ചേർന്നു

ചെങ്ങന്നൂർ:  ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ അവലോകന യോഗം...
- Advertisment -

Most Popular

- Advertisement -