Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ പീഡിപ്പിച്ച...

നടിയെ പീഡിപ്പിച്ച കേസ് : മുകേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.നടപടിക്രമങ്ങളുടെ  ഭാ​ഗമായിയാണ് അറസ്റ്റ്  രേഖപ്പെടുത്തിയത്.

അതേസമയം ,മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖിനായി പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഉടൻ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.അറസ്റ്റിന് തടസമില്ലെന്നും നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്കൗട്ട് സർക്കുലർ ഉൽപ്പെടെയുള്ള നടപടിയിലേക്ക് കടന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മ ജനസേവന കേന്ദ്രം ശാന്തിഗ്രാമം നാടിന് സമർപ്പിച്ചു.

അടൂർ: തെരുവ് മക്കളുടെ സംരക്ഷണത്തിനായി ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തിഗ്രാമം ആതുരാശ്രമം വിഷുദിനത്തിൽ നാടിന് സമർപ്പിച്ചു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...

കിഫ്ബി രജത ജൂബിലി ആഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജത ജൂബിലി ആഘോഷം ഇന്ന് വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി സ്മരണികയും...
- Advertisment -

Most Popular

- Advertisement -