Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsധർമ്മിഷ്ടരായ യുവതലമുറ...

ധർമ്മിഷ്ടരായ യുവതലമുറ നാളെയുടെ പ്രതീക്ഷ : അഡ്വ.ബിജു ഉമ്മൻ

തിരുവല്ല : പ്രലോഭനങ്ങളുടെ ലോകത്ത് ധർമിഷ്ടരായ യുവതലമുറ നാളെയുടെ പ്രതീക്ഷയാണെന്നും സത്യത്തിനു വേണ്ടി ലാഭ- നഷ്ടങ്ങൾ പരിഗണിക്കാതെ നിലകൊള്ളുന്ന യുവതലമുറയെ വർത്തെടുക്കുകയാണ് യഥാർത്ഥ സേവനമെന്നും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 91 – മത് രാജ്യാന്തര സമ്മേളത്തിന് മുന്നോടിയായ നിരണം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് ആരംഭിച്ച പാതാക ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി അദ്ധ്യക്ഷത വഹിച്ചു.

ഫാ. ജോസഫ് സാമുവേൽ തറയിൽ, വികാരി ഫാ. വർഗീസ് തോമസ്, ഭദ്രാസന വൈസ് പ്രസിഡൻ്റുന്മാരായ ഫാ. ഷിജു ബോബി, ഫാ. ജെയിൻ സി. മാത്യു, ഫാ. ബിബിൻ മാത്യു, ഫാ. ജിതിൻ അലക്സ്, ഭദ്രാസന സെക്രട്ടറിന്മാരായ റിനോ പി. രാജൻ, ഡോ. കുറിയായോസ് വി. കോച്ചേരി, രെഞ്ചു എം. ജെ, റെനോജ് ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ജോജി പി. തോമസ്, എ. കുഞ്ഞുമോൻ, മാത്യു ചെറിയാൻ, ഭാരവാഹികളായ റോബിൻ ജോ വർഗീസ്, മനു തമ്പാൻ, ബിബിൻ ബാബു,  അനൂപ് തോമസ്, മനീഷ് കെ. വർഗീസ്, സോബിൻ സോമൻ, ജോജി ജോർജ്, രോഹിത് ജോൺ, നിബിൻ നല്ലവീട്ടിൽ, അനീറ്റ മരിയ ജെയിംസ്, ജീവിൻ പുളിംപ്പള്ളിൽ, ജോബിൻ മാത്യു, നിതിൻ ബാബു എന്നിവർ പ്രസംഗിച്ചു.

പതാക അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, അടൂർ – കടമ്പനാട് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഷിജു ബേബി, ജനറൽ സെക്രട്ടറി റെനോ പി. രാജൻ എന്നിവർക്ക് കൈമാറി. പതാക റാലി നിരണം, മാവേലിക്കര, ചെങ്ങന്നൂർ, തുമ്പമൺ, അടൂർ – കടമ്പനാട് എന്നീവ ഭദ്രാസനങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പത്തനാപുരം താബോർ ദയറയിൽ സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 15/06/2024 Karunya KR 658

1st Prize Rs.80,00,000/- KE 860099 (KOTTAYAM) Consolation Prize Rs.8,000/- KA 860099 KB 860099 KC 860099 KD 860099 KF 860099 KG 860099 KH 860099 KJ 860099 KK 860099...

പി പി .ദിവ്യയെ അറസ്റ്റ് ചെയ്യണം : ആദ്യമായി പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട : തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. എ ഡി എം നവീൻ ബാബു മരിച്ചതിന് ശേഷം...
- Advertisment -

Most Popular

- Advertisement -