Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിദ്ദിഖിന്റെ ജാമ്യാപേക്ഷ...

സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും.സുപ്രീംകോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കും.സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ത​ഗിയാണ് ഹാജരാകുന്നത്.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവിൽപോയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.അതേസമയം, സിദ്ദിഖും പൊലീസും ഒത്തു കളിക്കുന്നതായി പരാതിക്കാരി ആരോപിച്ചു.സിദ്ദിഖിന് ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും പൊലീസ് സമയം നൽകിയെന്നും പരാതിക്കാരി ആരോപിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമലയിൽ നടന്ന അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനം

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം കുറിച്ചു. അഖില മലങ്കര പ്രാർത്ഥനയോഗം...

സഹോദരന്റെ രണ്ട് മക്കളെ കുത്തിക്കൊന്ന പ്രതിയുടെ വധശിക്ഷ റദ്ദാക്കി

കൊച്ചി : അമ്മയുടെ കൺമുന്നിൽ വച്ച് രണ്ട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. റാന്നി കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന തോമസ് ചാക്കോയുടെ (47) വധശിക്ഷയാണ് റദ്ദാക്കിയത്. പ്രതിക്ക്...
- Advertisment -

Most Popular

- Advertisement -