Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNews56 വർഷത്തിന്...

56 വർഷത്തിന് ശേഷം പിറന്ന മണ്ണിലേക്ക് തോമസ് ചെറിയാൻ: സംസ്കാരം വെള്ളിയാഴ്ച ഇലന്തൂരിൽ

പത്തനംതിട്ട :  ഹിമാചൽ പ്രദേശിലെ റോത്തിങ് പാസിൽ 1968 ൽ ഉണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റസ്മാനുമായിരുന്ന തോമസ് ചെറിയാൻ്റെ ഭൗതിക ശരീരം നാളെ (വെള്ളി) ജന്മനാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

ധീര സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാൻ്റെ ഭൗതീക ശരീരം ഇന്ന് തിരുവനന്തപുരം എയർപോർട്ടിലെത്തിക്കും. തുടർന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ അന്തിമോപചാരത്തിനായി മാറ്റും. വെള്ളിയാഴ്ച രാവിലെ സൈനീക ക്യാമ്പിൽ നിന്നും ഭൗതീക ശരീരവുമായി തിരിക്കുന്ന മിലിട്ടറി സംഘം രാവിലെ പത്തിന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തും.

ഭൗതികദേഹം മിലിട്ടറിയുടെ തുറന്ന ട്രക്കിലേക്ക് മാറ്റും. തുടർന്ന് വിലാപയാത്രയായി ഇലന്തൂരിലെ ഓടാലിൽ വീട്ടിൽ ശുശ്രൂഷയ്ക്ക് എത്തിക്കും.12 മണിയോടെ ഒടാലിൽ വീട്ടിൽ നിന്നും വിലാപയാത്ര കാരൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലേക്ക്. രണ്ടു മണിയോടെ അന്ത്യശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ശുശ്രൂഷകൾക്ക് കുര്യാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പൊലീത്ത, ഡോ. ഏബ്രഹാം മാർ സെറാഫിം എന്നിവർ കാർമികത്വം വഹിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും: കാലാവധി നീട്ടി നല്‍കാന്‍ ധാരണ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവര്‍ഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഈ...

അജിത് ഡോവല്‍ സൗദിയില്‍ 

ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റിയാദിൽ സന്ദർശനം നടത്തി. ഊര്‍ജ്ജ സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ധാരണയിലെത്തുന്നതിനും ലക്ഷ്യമിട്ട് സൗദിയിലെ ഉന്നത നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി....
- Advertisment -

Most Popular

- Advertisement -