തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ 13ന് ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട്. 14 ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യകിഴക്കൻ അറബിക്കടലിൽ ഗോവ-കർണാടക തീരത്തിന് സമീപത്തായി ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ വരുന്ന ഒരാഴ്ച മഴ കനക്കുമെന്നും റിപ്പോർട്ടുണ്ട്. കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.