Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹം സമാപിച്ചു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം സമാപിച്ചു. ഇന്ന് രാവിലെ 7 ന് ഗായത്രീ സഹസ്രനാമജപം, ഗായത്രീഹോമം എന്നിവ നടന്നു. തുടർന്ന് അഴിയിടത്തു ചിറ അനിരുദ്ദേശ്വരം ക്ഷേത്ര കടവിൽ നടന്ന അവഭൃഥമംഗലസ്നാനത്തിന് ശേഷം താലപ്പൊലി, വാദ്യമേളം, നാമ ജപഘോഷയാത്രയോടെ ക്ഷേത്രത്തിൽ എത്തി ചേർന്നു. നിരവധി ഭക്തർ ഘോഷയാത്രത്തിൽ പങ്കാളികളായി.

കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, മഹാപ്രസാദമൂട്ട് എന്നിവയോടു കൂടി ഈ വർഷത്തെ നവാഹം സമാപിച്ചു.

പ്രസിഡൻ്റ് വി കെ മുരളീധരൻ നായർ വല്ലത്ത്, സെക്രട്ടറി ജി മനോജ് കുമാർ പഴൂർ, വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ നായർ, ജോ. സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി രാജേഷ് പി ആർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റബർ പുകപ്പുരയ്ക്ക് തീപിടിച്ചു : പൊലീസും ഫയർ ഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി

റാന്നി : റാന്നിയിൽ വീട്ടിലെ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു. അഗ്നിശമന സേനയുടേയും പൊലീസിൻ്റെയും സമയോചിത ഇടപെടലിലൂടെ  വൻ ദുരന്തം ഒഴിവായി. മന്ദമരുതി -വെച്ചൂച്ചിറ റോഡിൽ കുന്നം ആനമാടത്തിന് സമീപം തെക്കേൽ സാബുവിൻ്റെ വീട്ടിലെ...

നിയമനിർമ്മാണത്തിനുള്ള മുറവിളി  പ്രഹസനം; ഓർത്തഡോക്സ് സഭ

കോട്ടയം : വിശ്വാസ  ജീവിതം തുടരുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന യാക്കോബായ വിഭാഗ സുന്നഹദോസ് തീരുമാനം പ്രഹസനമാണെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പ. നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക്...
- Advertisment -

Most Popular

- Advertisement -