Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsഎം.ജി.സോമൻ അനുസ്മരണവും...

എം.ജി.സോമൻ അനുസ്മരണവും അമച്വർ നാടകമത്സരവും

തിരുവല്ല:  എം.ജി.സോമൻ അനുസ്മരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന 2-ാം മത് അഖില കേരള അമച്വർ നാടകമത്സരത്തിലേക്ക് 45 മിനിറ്റ് ദൈർഘ്യമുള്ള നാടകങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

ഒന്നാം സമ്മാനർഹർക്ക് എവർറോളിംഗ് ട്രോഫിയും അമ്പതിനായിരം രൂപയും രണ്ടാംസ്ഥാനക്കാർക്ക് ഇരുപത്തയ്യായിരം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ നാടക സമിതികൾക്കും കലാകാരന്മാർക്കും പ്രത്യേക ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകും.

മികച്ച അഭിനേതാവ്, സംവിധായകൻ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നതും  തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്ക്രിപ്റ്റിന് ക്യാഷ് അവാർഡും പ്രത്യേക ഉപഹാരവും നല്കുന്നതാണ്. അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന നാടകസമിതികൾ/കോളേജുകൾ കലാകാരന്മാർ ഈ മാസം 30-ാം തീയതിക്ക് മുമ്പായി 2000/- രൂപ അടച്ച് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

സമ്പൂർണ സ്ക്രിപ്റ്റ് എം.ജി.സോമൻ ഫൗണ്ടേഷൻ, മണ്ണടിപറമ്പിൽ വീട്, തിരുമൂലപുരം പി.ഒ, തിരുവല്ല, പിൻ – 689115 എന്ന മേൽവിലാസത്തിൽ 15.11.2024 ന് മുൻപ് ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രൊഫ.സി.എ. വർഗീസ് (9447401045), സാജൻ വർഗീസ് (9847535454) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 13-01-2025 Sthree Sakthi SS-502

1st Prize Rs.1,00,00,000/- SF 468699 (PALAKKAD) Consolation Prize Rs.5,000/- SA 468699 SB 468699 SC 468699 SD 468699 SE 468699 SG 468699 SH 468699 SJ 468699 SK 468699...

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ : 50 പേർക്കെതിരെ കേസ്

എറണാകുളം : എറണാകുളം മലയിടംതുരുത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത് .കൃത്യനിര്‍വ്വഹണം...
- Advertisment -

Most Popular

- Advertisement -