Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsവിഷവാതകം ശ്വസിച്ച്...

വിഷവാതകം ശ്വസിച്ച് അബുദാബിയിൽ വള്ളിക്കോട് സ്വദേശി ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു

പത്തനംതിട്ട : മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് അബുദാബിയിൽ വള്ളിക്കോട് സ്വദേശി ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു. വള്ളിക്കോട് മണപ്പാട്ട് വടക്കേതിൽ അജിത് രാമചന്ദ്രൻ (40), പാലക്കാട് സ്വദേശി രാജ്കുമാർ (38), പഞ്ചാബ് സ്വദേശി എന്നിവരാണ് മരിച്ചത്. ഇന്ത്യൻ സമയം ഇന്ന് 2.20 നായിരുന്നു സംഭവം.

അബുദാബിയിലെ അൽ റിം അയലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലാണ് സംഭവം നടന്നത്. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിക്കുകയും ഒരാൾ കുഴഞ്ഞു വീഴുകയുമായിരുന്നു. ഇയാളെ രക്ഷിക്കാൻ ഇറങ്ങുന്നതിനിടെയാണ് മറ്റ് 2 പേരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹങ്ങൾ അബുദാബിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

അശ്വതിയാണ് അജിത് രാമചന്ദ്രൻ്റെ ഭാര്യ. മകൻ: അശ്വജിത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിൽ കേസ് വേണ്ടെന്ന് നിര്‍ദേശം

തിരുവനന്തപുരം : ‘പോറ്റിയെ കേറ്റിയേ’ പാര‍ഡി ഗാനത്തിൽ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ .ഗാനത്തിൽ കൂടുതൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. നേരത്തെ എടുത്ത കേസിലെ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തൈ പെരുന്തിരമൃതുപൂജ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മാർഗ്ഗഴി കളഭത്തോടനുബന്ധിച്ചുള്ള തൈ പെരുന്തിരമൃതുപൂജ 24ന് ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.  അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടാകും. അഭിഷേകം ചെയ്യുന്ന തേൻ,...
- Advertisment -

Most Popular

- Advertisement -