Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീകൾ നന്മയുടെ...

സ്ത്രീകൾ നന്മയുടെ പ്രകാശം പരത്തുന്ന വിളക്കുകളാവണം -മാലേത്ത് സരളാ ദേവി   

പത്തനംതിട്ട : കേരളാ പ്രദേശ് കസ്തൂർബാഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മുൻ എംഎൽഎ മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ നന്മയുടെ പ്രകാശം പരത്തുന്ന കെടാവിളക്കുകളാകണമെന്നും നന്മ ചെയ്യുന്നവരെ ജീവിക്കാനും അവരെ ചേർത്ത് നിർത്താനും സംരക്ഷിക്കാനും മാതൃകയാക്കാനും സമൂഹത്തിന് കഴിയണമെന്നും സരളാദേവി പറഞ്ഞു .

യോഗത്തിൽ കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡന്റ് ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി.സംസ്ഥാന ഗവേണിംഗ് ബോഡി അംഗം ഡോ. ഗോപീമോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ജി.ഡി.സംസ്ഥാന സമിതി അംഗം എലിസബേത്ത് അബു മുഖ്യ പ്രഭാഷണം നടത്തി.

കെ.പി.ജി.ഡി. ജില്ലാ ചെയർമാൻ കെ.ജി.റെജി, വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവിബാലകൃഷ്ണൻ, കസ്തുർബാ ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർപേഴ്സൺ മേഴ്സി ശാമുവേൽ, സജിനി മോഹൻ, സെക്രട്ടറി മറിയാമ്മ വർക്കി,ഹസീന എച്ച്, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ വിജയലക്ഷ്മി ഉണ്ണിത്താൽ, സുധാകുമാരി, സുശീല അജി,പ്രിയാമ്മ ജോർജ്ജ്, മഞ്ചു അനിൽ, ലീലാമ്മ പീറ്റർ, ലില്ലി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകട്ടെ ഓണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിലും...

ജനശതാബ്ദി എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയ്ക്ക് പരിക്ക്

കോട്ടയം: ജനശതാബ്ദി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് റെയിൽവേ സംരക്ഷണ സേന. പിറവം റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ...
- Advertisment -

Most Popular

- Advertisement -