Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുറവാ സംഘം...

കുറവാ സംഘം കേരളത്തിൽ എത്തിയതായി സൂചന: ജാഗ്രത നിർദേശവുമായി പോലീസ്

ആലപ്പുഴ: തമിഴ്നാട്ടിലെ അതി ക്രൂരൻമാരായ കുറവാ സംഘം സംസ്ഥാനത്ത് എത്തിയതായി സൂചന. മുഖം മറച്ച്‌ അർധ നഗ്നരായി അർധരാത്രിയിൽ സംഘം എത്തും. ശരീരത്തിൽ എണ്ണയും, കരിയും തേച്ച്  കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്യും. പുറത്തിറങ്ങുന്ന വീട്ടുകാരെ ക്രൂരമായി ആക്രിച്ച് കവർച്ച നടത്തുന്ന പതിവാണ്. ആലപ്പുഴയിൽ കുറുവ മോഷണസംഘം എത്തിയതായി സൂചന.

പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിൽ കവർച്ചയ്ക്ക് ഇറങ്ങും. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും ഇവർ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു.

കവർച്ചയ്ക്ക് ശേഷം തിരുനേൽവേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവർ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കിൽ പാലങ്ങൾക്കടിയിലോ ആണ് തമ്പടിക്കുക.

ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവരും സംഘത്തിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം ഏഴിന്

തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ് എൻ ഡി പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി ഏഴിന് നടത്തും. ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ...

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവച്ചു

ഹൈദരാബാദ്: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്‌ക്കുണ്ട്. തമിഴിസൈ തമിഴ്നാട്ടിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന...
- Advertisment -

Most Popular

- Advertisement -