Tuesday, July 8, 2025
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരം ജംഗ്ഷനിൽ...

തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം : കേരളാ കോൺഗ്രസ് (എം) മണ്ഡലം നേതൃസംഗമം

തിരുവല്ല : നാല് സ്കൂളുകൾ, അഞ്ച് ആരാധാനാലയങ്ങൾ, പണി പൂർത്തിയായി വരുന്ന കോടതി സമുച്ചയം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ടൗൺ മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു. എല്ലാ സമയത്തും വിദ്യാർത്ഥികളടക്കം ആയിരത്തിലധികം ജനങ്ങൾ സഞ്ചരിക്കുന്ന റോഡിലെ അപകടാവസ്ഥ ഒഴിവാക്കാവാനുള്ള സാഹചര്യം ഒരുക്കണമെന്ന് യോഗം
വിലയിരുത്തി.

നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ് മാമ്മൻ  ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡൻ്റ് പോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ്, ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറയ്ക്കൽ,  നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി, സംസ്ഥാന സമിതിയംഗം തോമസ് വർഗീസ്, നഗരസഭ കൗൺസിലർ തോമസ് വഞ്ചിപ്പാലം, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, ജില്ലാ ട്രഷറാർ തോമസ് കോശി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സതീശൻ പരുമല, ജില്ലാ കമ്മിറ്റിയംഗം റോയി കണ്ണോത്ത്, കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് റെജി കുരുവിള, ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ്, ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറയ്ക്കൽ,  നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി എന്നിവരെ അനുമോദിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല : പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി നെടുമ്പുറം ഗ്രാമപഞ്ചായത്തിന്റെയും ഹരിത മിഷൻ, എംജി എൻ ആർ ജി എസ്ന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു . 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ...

ശ്രീവല്ലഭ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം

തിരുവല്ല : കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏക വുമൺ FPO ആയ ശ്രീവല്ലഭ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം തിരുവല്ല മുനിസിപ്പൽ...
- Advertisment -

Most Popular

- Advertisement -