Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsയന്ത്രങ്ങൾ വാടകയ്ക്കെടുത്ത...

യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ മലയാലപ്പുഴ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട : പാറപൊട്ടിക്കാനുള്ള യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെയും ഇവ തിരികെ നൽകാതെയും തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഎം തുമ്പമൺ ടൗൺ തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി മലയാലപ്പുഴ സ്വദേശി അർജുൻ ദാസിനെതിരെ കോന്നി പൊലീസ് കേസെടുത്തു.  രാജസ്ഥാൻ സ്വദേശി കിഷൻ ലാലാണു പൊലീസിൽ പരാതി നൽകിയത്.

2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ വാടക ഇനത്തിൽ ആറ് ലക്ഷം രൂപ നൽകാനുണ്ടെന്നാണ് പരാതി. ഈട്ടിമൂട്ടിൽപടിയിൽ പണിക്കായി മാസം ഒരു ലക്ഷം രൂപ വാടക നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്റെ യന്ത്രങ്ങൾ കൊണ്ടുപോയതെന്നും ഇത് തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.   പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സമീപകാലത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് അർജുൻ ദാസ്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാലത്താണ് തട്ടിപ്പു നടത്തിയതെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലാത്ര ജംഗ്ഷനിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: ആർക്കും പരിക്കില്ല

ചങ്ങനാശേരി : എംസി റോഡിൽ പാലാത്ര ജംഗ്ഷനിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിൽ എതിർ...

കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു :ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ : കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കബീർ ദാസാണ്‌ മരിച്ചത്. നുഴഞ്ഞുകയറിയ ഭീകരരിൽ ഒരാളെ...
- Advertisment -

Most Popular

- Advertisement -