Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സ്‌കൂൾ...

സംസ്ഥാന സ്‌കൂൾ കലോത്സവം : സ്വാഗത സംഘം രൂപീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥന സ്‌കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മാറ്റു കൂട്ടുമെന്ന് പൊതുവിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനിൽ ചേർന്ന സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വർഷത്തെ കലോത്സവത്തിൽ തദ്ദേശീയ കലാരൂപങ്ങളായ മംഗലം കളി, മലപുലയാട്ടം, ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം എന്നിവ പുതിയതായി മത്സരയിനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.ഏകദേശം പതിനയ്യായിരത്തോളം വിദ്യാർഥികൾ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം.2016 ന് ശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികൾ. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ. ജനറൽ കോർഡിനേറ്ററുമായി സ്വാഗത സംഘം രൂപീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതകള്‍ക്ക് സൗജന്യയാത്ര പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. പുതിയതായി നിര്‍മിച്ച റോ- റോ സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം വനിതകള്‍ക്ക് സൗജന്യയാത്രയും തുടങ്ങുമെന്ന് മേയര്‍...

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു : ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി

കൊച്ചി : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി ഭീഷണി .കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയത്.സംഭവത്തിൽ കാപ്പ കേസ്‌ പ്രതിയും...
- Advertisment -

Most Popular

- Advertisement -