Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതീരദേശ പൊലീസ്...

തീരദേശ പൊലീസ് സ്റ്റേഷനുകളിലെ ബോട്ടുകളില്‍ തൊഴിലവസരം

ആലപ്പുഴ:  ജില്ലയിലെ തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചിട്ടുള്ള ഇന്റര്‍സെപ്ടര്‍/റെസ്‌ക്യൂ ബോട്ടുകളിലേക്ക് ബോട്ട് ലാസ്‌ക്കര്‍, ബോട്ട്  സ്രാങ്ക്, ബോട്ട് ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക് അപേക്ഷകര്‍ക്ക് കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക് ലൈസന്‍സ് അല്ലെങ്കില്‍ എം എം ഡി ലൈസന്‍സ്, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും സാങ്കേതിക യോഗ്യതയും നേടിയ ശേഷം അഞ്ച് ടണ്‍/ 1.2 ടണ്‍ ഇന്റര്‍സെപ്റ്റര്‍ ബോട്ട്  തത്തുല്യ ജലയാനം കടലില്‍ ഓടിച്ചുള്ള മൂന്ന് വര്‍ഷത്തെ പരിചയം അഭികാമ്യം.

പ്രായപരിധി 18 നും 35 നും ഇടയില്‍ വിമുക്തഭടന്മാര്‍ക്ക് 45 ന് താഴെ.
ബോട്ട് ലസ്‌കര്‍ തസ്തികക്ക്  പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍. ബോട്ട് ലസ്‌കര്‍ അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷം ലസ്‌കര്‍ തസ്തികയില്‍ സേവന പരിചയം വേണം. എല്ലാ തസ്തികയിലേക്കും നീന്തല്‍ പരിചയം  ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 25.  അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിലാസം: ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, ബസാര്‍ പി.ഒ, ആലപ്പുഴ 688012, ഇ-മെയില്‍: dpoalpy.pol@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2239326. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ മൂന്ന് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതോടെ നാളെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലെർട്ട് .മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.കേരള-ലക്ഷദീപ്-കർണാടക...

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം

കോട്ടയം: ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇടവിട്ട് വേനൽ മഴ...
- Advertisment -

Most Popular

- Advertisement -