Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തർപ്രദേശിൽ മെഡിക്കൽ...

ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ തീപിടിത്തം : 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലക്നൗ : ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം .16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അപകടം .തീപിടിത്തമുണ്ടായ സമയം അൻപതോളം നവജാത ശിശുക്കളാണ് തീവ്ര പരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നത്.ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ രാഷ്‌ട്രപതി,പ്രധാനമന്ത്രി,ഉത്തർപ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ തുടരും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്  ജില്ലകളിൽ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും തൃശൂര്‍, കോഴിക്കോട്,...

സഹജീവനത്തിൽ അതിജീവനം സാധ്യമാകണം. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

വയനാട് : സഹജീവനത്തിൽ അതിജീവനം സാദ്ധ്യ മാകണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിനിരയായവർക്കായി മാർത്തോമ്മാ സഭയായി നടപ്പാക്കുന്ന ഭവന നിർമ്മാണ...
- Advertisment -

Most Popular

- Advertisement -