Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല  വിമാനത്താവളം...

ശബരിമല  വിമാനത്താവളം :  3500 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്ന്  സാമൂഹികാഘാത പഠന റിപ്പോർട്ട്

ശബരിമല : നിർദിഷ്ഠ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് 3500 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും 326 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തൃക്കാക്കര ഭാരത മാതാ കോളജ് തയ്യാറാക്കിയ കരട്റിപ്പോർട്ടിലാണ് ഇത് പറയുന്നത്. പദ്ധതിയ്ക്ക് വേണ്ടി 17736 റബർ മരങ്ങളും 5155 കാപ്പി, 2392 തേക്ക് മരങ്ങൾ, 1943 ആഞ്ഞിലി മരങ്ങളും മുറിച്ചു നീക്കണം. പദ്ധതി പ്രദേശത്തെ കുടുംബങ്ങൾക്കു വേണ്ടിയുള്ള ഹിയറിംഗ് ഈ മാസം 29 നും 30 നും എരുമേലി അസംപ്ഷൻ ഹാളിൽ നടക്കും.

വിമാനത്താവളം വികസന പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നും അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിലുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നു. പദ്ധതി പ്രദേശത്ത് താമസിക്കുന്നവരെ വിമാനത്താവള നിർമാണത്തിനും തുടർന്നുള്ള ജോലിയ്ക്കും പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മണിമലയാറ്റിലേക്ക് എത്തുന്ന നീരുറവകളും കൈത്തോടുകളും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം പരിഹരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജന്മാഷ്ടമി പുരസ്കാരം – ടി എസ് രാധാകൃഷ്ണന്

തിരുവനന്തപുരം:  ബാലഗോകുലത്തിൻ്റെ ജന്മാഷ്ടമി പുരസ്കാരത്തിന് സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ അർഹനായി. 50000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമർപ്പണം...

യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി

തിരുവല്ല : മുൻവിരോധം കാരണം യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി ആർ ആർജ്ജുൻ...
- Advertisment -

Most Popular

- Advertisement -