Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ  ഡ്രൈവർക്ക് പരിക്ക്

തിരുവല്ല : റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്. മുത്തൂർ – മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ സംഘം നടത്തിയ റീൽസ് ചിത്രീകരണത്തിനിടെയാണ് ഇന്ന്  ഉച്ചയോടെ അപകടം ഉണ്ടായത്.

കിഴക്കൻ മുത്തൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ തിരുവല്ല കിഴക്കൻ മുത്തൂർ നാലുവേലിൽ വീട്ടിൽ സണ്ണിക്ക് ആണ്  പരിക്കേറ്റത്. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി ( 19 ) , ബൈക്ക് ഉടമയും ജഗന്നാഥൻ നമ്പൂതിരിയുടെ സുഹൃത്തുമായ കല്ലുപ്പാറ സ്വദേശി കെ ആർ രാഹുൽ ( 19 ) എന്നിവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് തിരുവല്ല പോലീസിന് കൈമാറി.

അപകടം നടന്ന ഉടൻ സംഘാംഗങ്ങളായ രണ്ടുപേർ ബൈക്കിൽ രക്ഷപ്പെട്ടു.
നേർ ദിശയിലുള്ള റോഡിലൂടെ പാഞ്ഞുവന്ന ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിലാണ് സണ്ണിക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ സണ്ണി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിന് കാരണമായ ബൈക്ക് പൂർണമായും തകർന്നു. ഒരു വർഷം മുമ്പാണ് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിച്ചത്. ഇതിനു ശേഷം രാപകലന്യേ നാനാ ദിക്കുകളിൽ നിന്നായി റീൽസ് എടുക്കുവാൻ ചെറുപ്പക്കാർ അടങ്ങുന്ന സംഘം എത്താറുള്ളതായും കാൽനട യാത്രക്കാർക്കടക്കം ഇക്കൂട്ടർ വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നും പ്രദേശവാസികൾ പറഞ്ഞു.

അപകടത്തെ തുടർന്ന് ഈ റോഡിൽ റീൽസ് നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്ന് കാട്ടി കിഴക്കൻ മുത്തൂരിലെ ഓട്ടോറിക്ഷ തൊഴിലാളികൾ നാട്ടുകടവ് പാലത്തിന് സമീപം ബാനറും സ്ഥാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ  15-ന് കൊടിയേറും

കോട്ടയം : തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ  തിരുവുത്സവം മാർച്ച് 15-ന് കൊടിയേറി 24-ന് ആറോട്ടുകൂടി സമാപിക്കും.  മാർച്ച് 19 മുതൽ കിഴക്കേഗോപുരനടയിൽ വൈകിട്ട് ശ്രീബലി പുറത്തെഴുന്നെള്ളിപ്പ്, വേല സേവ മയൂരനൃത്തം തുടങ്ങി വിവിധ ക്ഷേത്രകലകളും...

Kerala Lotteries Results : 22-06-2024 Karunya KR-659

1st Prize Rs.80,00,000/- KX 505251 (KATTAPPANA) Consolation Prize Rs.8,000/- KN 505251 KO 505251 KP 505251 KR 505251 KS 505251 KT 505251 KU 505251 KV 505251 KW 505251...
- Advertisment -

Most Popular

- Advertisement -