Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ റവന്യൂ...

ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം യു പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : കലയുടെ സംഗമഭൂമിയായ ഓണാട്ടുകരയില്‍ നടക്കുന്ന ആലപ്പുഴ റവന്യുജില്ലാ സ്‌കൂള്‍ കലോത്സവം ഏറ്റവും മികച്ച സര്‍ഗോത്സവമാക്കി മാറ്റണമെന്ന് യു പ്രതിഭ എംഎല്‍എ പറഞ്ഞു. ആലപ്പുഴ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം കായംകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.

അപാരമായ കഴിവുകളുള്ള കുട്ടികളാണ് ജില്ലാകലോത്സവത്തില്‍ മല്‍സരിക്കുന്നതെന്നും അവര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കണമെന്നും എംഎല്‍എ  പറഞ്ഞു.  വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത പതാക ഉയര്‍ത്തി. ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്രതാരം നിഷ യൂസുഫ് ദീപം തെളിച്ചു. കായംകുളം നഗരസഭ ചെയര്‍പെഴ്‌സണ്‍ പി ശശികല, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, കായംകുളം നഗരസഭ ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മറ്റി എസ് കേശു നാഥ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനസര്‍ക്കാര്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് മാസ്റ്റര്‍ മുഹമ്മദ് യാസീന്‍, കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത അഷ്‌കര്‍ അലി ചെമ്പകലാന്റ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.  മാസ്റ്റര്‍ മുഹമ്മദ് യാസീന്‍ വേദിയില്‍  കീബോര്‍ഡ് വായിച്ചത് സദസ്സിനെ ആവേശം കൊള്ളിച്ചു.

ഡിസംബര്‍ 3 വരെ കായംകുളത്തെ 13 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 5000 ത്തിലധികം വിദ്യാര്‍ഥികളാണ് മല്‍സരിക്കുന്നത്. ഗവ. ഗേള്‍സ് എച്ച് എസ് എസ്, ഗവ. ബോയ്‌സ് എച്ച് എസ് എസ്, ബി എഡ് സെന്റര്‍, ഗവ. യു പി എസ് കായംകുളം, ഗവ. എല്‍പിഎസ് കായംകുളം, ഓട്ടിസം സെന്റര്‍ ഹാള്‍, സെന്റ് മേരീസ് ജി. എച്ച് എസ് എസ്, ബി ആര്‍ സി കായംകുളം എന്നിവിടങ്ങളിലാണ് കലോത്സവ വേദികള്‍ ഒരുക്കിയിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്

പത്തനംതിട്ട : ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ്  മുഖപത്രമായ "സർവീസ്"  ലേഖനത്തിൽ പരാമർശിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം...

കാർഷിക ഉൽപ്പന്നങ്ങളും നാടൻ ഉൽപ്പന്നങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നാട്ടുപീടിക പെരിങ്ങരയിൽ തുടങ്ങി

തിരുവല്ല : ഏകത ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ അപ്പർ കുട്ടനാട്ടിലെ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങളും നാടൻ ഉൽപ്പന്നങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനും വേണ്ടിയുള്ള ആദ്യത്തെ നാട്ടുപീടിക പെരിങ്ങര പഞ്ചായത്തിലെ വേങ്ങലിൽ തുടങ്ങി. ഏകത...
- Advertisment -

Most Popular

- Advertisement -