Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ മഴയും...

ശബരിമലയിൽ മഴയും കോടമഞ്ഞും

ശബരിമല: പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ട്. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല.

എന്നാൽ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 49280 പേർ ദർശനം നടത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിനുശേഷവും തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയിൽ ഞായറാഴ്ച (ഡിസംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച(ഡിസംബർ 2) പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: കെ എസ് ആർ ടി സി ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ

പത്തനംതിട്ട: അയ്യപ്പഭക്തർക്ക്  സുഗമമായ യാത്രയൊരുക്കി കെ എസ് ആർ ടി സി ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും  മൂന്ന് ബസുകൾ വീതം ഭക്തരുടെ  തിരക്കനുസരിച്ച് ഓപ്പറേറ്റ്...

മേലുകരയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി : പമ്പാ നദിയിൽ കുളിക്കാനിറങ്ങവെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മേലുകര  മുരുപ്പു കാലായിൽ സോനു (35)  എന്ന് വിളിക്കുന്ന വിഷ്ണു ഓമനക്കുട്ടൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആണ്...
- Advertisment -

Most Popular

- Advertisement -