Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകളർകോട് അപകടം...

കളർകോട് അപകടം : കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും : ബസ് ഡ്രൈവറെ ഒഴിവാക്കി

ആലപ്പുഴ : കളർകോട് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും.വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു നൽകി. കെ.എസ്.ആർ.ടി.സി.ഡ്രൈവറെ കുറ്റക്കാരനാക്കിയായിരുന്നു എഫ്.ഐ.ആർ റിപ്പോർട്ട് തയ്യാറാക്കിയത്.എന്നാൽ അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തി.എഫ്.ഐ.ആറിൽ ഡ്രൈവറെ കുറ്റക്കാരനാക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു.

തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കാർ ഓടിച്ച വിദ്യാർത്ഥി ഗൗരിശങ്കർ മൊഴി നൽകിയിരുന്നു.വാഹനത്തെ മറികടക്കുന്നതിനിടെ ഉദ്ദേശിച്ച വേഗം കിട്ടിയില്ലെന്നും ബസ് വരുന്നത് കണ്ട് ബ്രേക്ക് ചവിട്ടിയെങ്കിലും വലതുവശത്തേക്ക് തെന്നിമാറിയാണ് കാർ ബസിൽ ഇടിച്ച് കയറിയതെന്നും വിദ്യാർഥി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണു കേസെടുത്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ കനത്ത മഴ : നാല് മരണം

ന്യൂഡൽഹി : ഡല്‍ഹിയില്‍ വിവിധയിടങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നാല് മരണം. ദ്വാരകയില്‍ വീടിന് മുകളില്‍ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്നു പുലർ‌ച്ചെ പെയ്ത അപ്രതീക്ഷിത മഴയിൽ പലയിടങ്ങളിലും...

ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം

ആലപ്പുഴ : തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു.  നാല് ഒഴിവുകളാണുള്ളത്.  700 രൂപയാണ് ദിവസ വേതനം.  അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട്...
- Advertisment -

Most Popular

- Advertisement -