Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiപ്രവീണ്‍ നെട്ടാരു...

പ്രവീണ്‍ നെട്ടാരു വധക്കേസ് : എറണാകുളത്ത് എൻഐഎ പരിശോധന

കൊച്ചി : കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എൻഐഎ പരിശോധന. കർണാടകയിലെ 16 കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നു.കേസിൽ ഒളിവിൽ കഴിയുന്നവരുടെ വിവരങ്ങൾ തേടിയാണ് എൻഐഎ പരിശോധന.

2022 ജൂലായ് 26-നാണ് പ്രവീണ്‍ നെട്ടാരുവിനെ സുള്ള്യ ബെല്ലാരിയില്‍വച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നത്.കൊലയ്‌ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ 19 പേരെ അറസ്റ്റു ചെയ്തു.ആദ്യം ബെല്ലാരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു.2023 ജനുവരിയിൽ 21 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.ഒളിവിലായിരുന്ന മുഖ്യസൂത്രധാരൻ മുസ്തഫ പൈച്ചറിനെ ഇക്കഴിഞ്ഞ മെയ് 10നാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അജ്ഞതയുടെ ഇരുട്ട് മാറ്റുകയാണ് ഭാഗവതം: വെണ്മണി കൃഷ്ണന്‍ നമ്പൂതിരി

തിരുവല്ല: അജ്ഞതയുടെ സംസാരഗാരത്തില്‍ നിന്ന് പ്രതീക്ഷയുടെ പുതുവെളിച്ചം ഏകുകയാണ് ഭാഗവതമെന്ന് ആചാര്യന്‍ വെണ്മണി കൃഷ്ണന്‍ നമ്പൂതിരി. സത്രം അടക്കമുള്ള സത്സങ്കങ്ങള്‍ ഈ ധര്‍മമാണ് നിര്‍വഹിക്കുന്നത്. ഭഗവാനിലേക്ക് അടുക്കണമെങ്കില്‍ നിസ്വാര്‍ത്ഥമായ ഭക്തിവേണം.ഇത് നിരന്തര പരിവര്‍ത്തന...

കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു

കോഴിക്കോട്:കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു.മെക്കാനിക്കൽ എന്‍ജിനീയറിങ്‌ മൂന്നാം വർഷ...
- Advertisment -

Most Popular

- Advertisement -