Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിലെ കരുതലും...

തിരുവല്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് : നെടുമ്പ്രം നിവാസികളുടെ പൊതുകാര്യത്തിലും തത്സമയ പരിഹാരം

തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ കരുതല്‍ തുണയായി. പഞ്ചായത്തില്‍ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ പരിഹാരമാകുന്നു. നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ ആവശ്യത്തിന് കാല്‍ നൂറ്റാണ്ടോളമുണ്ട് പഴക്കം. അവസാന കടമ്പയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി.

2009 ല്‍ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം ശ്മശാനത്തിനായി പഞ്ചായത്ത് 60 സെന്റ് സ്ഥലം വാങ്ങി. നിര്‍മാണത്തിന് ജില്ലാ കലക്ടറുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതി ലഭിച്ചെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എതിര്‍ത്തു. 60സെന്റില്‍ വയല്‍ ഉള്‍പ്പെട്ടതായിരുന്നു തടസവാദം.

എന്നാല്‍ ശ്മശാനം പൂര്‍ണമായും കരഭൂമിയിലും വഴിക്കായി മാത്രമാണ് വയല്‍ ഉപയോഗിച്ചത് എന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്.
കരഭൂമിയും വയലും രണ്ട് വ്യത്യസ്ത സര്‍വേ നമ്പറുകളിലായിരുന്നു. ഇതോടെ ജനപക്ഷത്ത് നിന്ന് തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.  തടസങ്ങളകന്നതോടെ ഇംപാക്ട് കേരള വഴി കിഫ് ബിയില്‍ നിന്നും ഫണ്ട് കണ്ടെത്തി നിര്‍മാണം ഉടന്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

തിരുവല്ല അദാലത്ത് മുത്തൂര്‍ ശ്രീ ഭദ്ര ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വ്യവയായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യസാന്നിദ്ധ്യമായി. പരാതികള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനായി ഉദ്ഘാടന ചടങ്ങിലെ പ്രസംഗം ഒഴിവാക്കിയിരുന്നു. മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമീത് കുമാര്‍ ഠാക്കൂര്‍, എ.ഡി.എം ബി. ജ്യോതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം : കേരളാ കോൺഗ്രസ് (എം) മണ്ഡലം നേതൃസംഗമം

തിരുവല്ല : നാല് സ്കൂളുകൾ, അഞ്ച് ആരാധാനാലയങ്ങൾ, പണി പൂർത്തിയായി വരുന്ന കോടതി സമുച്ചയം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ടൗൺ...

ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി

പമ്പ : നീലിമലയില്‍ ശബരിമല തീർത്ഥാടക  ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ വഴിയുള്ള വൈദ്യുതി തൂണിലെ കണ്ടക്ടര്‍ ഉരുകി വൈദ്യുതി തൂണിലേക്കും തുടര്‍ന്ന്...
- Advertisment -

Most Popular

- Advertisement -