Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChennaiനാലു വയസ്സുകാരിക്കു...

നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം : യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

ചെന്നൈ : നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി .തമിഴ്നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ചായക്കടയിലാണ് സംഭവം.കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്കം(31) എന്ന യുവാവിനാണ് വെട്ടേറ്റത്.

പെൺകുട്ടിയുടെ സമീപവാസിയായ മാണിയ്ക്കത്തെ കുട്ടിയുടെ മാതാവ് മകളെ മുത്തശ്ശിയുടെ വീട്ടിലാക്കാൻ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ചു .പിന്നീട് കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു.

സംഭവം അറിഞ്ഞ മുത്തശ്ശി ചായക്കടയ്ക്ക് അടുത്തുവച്ച് യുവാവിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.പത്തോളം വെട്ട് ഏറ്റ ഇയാൾ ഗുതരവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് .സംഭവത്തിൽ 55കാരിയായ മുത്തശ്ശിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ചികിത്സയിലുള്ള മാണിക്കത്തിൻ്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ കെ. എം. സി. ഹോസ്പിറ്റലിൽ  ഇന്റർവെൻഷനൽ റേഡിയോളജി  ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ന്യൂറോവാസ്ക്കുലാർ ആൻഡ് ഇന്റെർവെൻഷനൽ റേഡിയോളജിയുടെ ഉദ്ഘാടനം ബംഗാൾ ഗവർണ്ണർ ഡോ. സി. വി. ആനന്ദ ബോസ്...

മണ്ഡലകാലം: മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കും

ശബരിമല: അടിയന്തര വൈദ്യസഹായത്തിന് ചന്ദ്രാനന്ദൻ റോഡിൽ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കാൻ സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഉന്നതതല...
- Advertisment -

Most Popular

- Advertisement -