Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഭക്തർക്ക് ഇഷ്ടാനുസരണം...

ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാൻ അപ്പവും അരവണയും സ്റ്റോക്കുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ

ശബരിമല : മണ്ഡല മകരവിളക്ക് സീസൺ കഴിയുന്നതുവരെ ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാനുള്ള അരവണയും അപ്പവും ഉൾപ്പെടെയുള്ള പ്രസാദങ്ങൾ കരുതിയിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു വ്യക്തമാക്കി.

കഴിഞ്ഞ വർഷം മണ്ഡല സീസണിൽ അരവണ വിതരണത്തിന് നിയന്ത്രണം ഉണ്ടായിരുന്നു. ഇത്തവണ 40 ലക്ഷം കണ്ടയിനർ അരവണ കരുതാൻ സാധിച്ചു. സീസൺ കഴിയുന്നതുവരെ യാതൊരു നിയന്ത്രണവുമില്ലാതെ ഭക്തർ ആവശ്യപ്പെടുന്നതനുസരിച്ച് വിതരണം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും തമ്മിൽ മികച്ച ഏകോപനമുണ്ടായി.ഇത്തവണത്തെ മുന്നൊരുക്കങ്ങളിൽ പ്രധാനം കഴിഞ്ഞ വർഷത്തെ വീഴ്ചകൾ മനസിലാക്കി അവ പരിഹരിക്കുക എന്നുള്ളതായിരുന്നു. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ഒരു ലക്ഷം പേർ വന്നിട്ടും സുഗമ ദർശനം സാധ്യമാകുന്നത് ദേവസ്വം ബോർഡും സർക്കാരും നടത്തിയ കൂട്ടായ പ്രവർത്തനഫലമായാണെന്നും എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ ജർമ്മൻ ഭാഷ പഠനം

ചങ്ങനാശേരി : സി എം ഐ വൈദികർ നേതൃതം നൽകുന്ന സർഗക്ഷേത്ര അക്കാദമിയുടെ കീഴിൽ +2 പഠനം കഴിഞ്ഞവർക്കും നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്കും A 1 മുതൽ B 2 വരെ ജർമൻ...

പ്രവാസി മലയാളി ഫോറം നേതൃസംഗമവും മാധ്യമ പുരസ്കാര വിതരണവും മന്ത്രി സജിചെറിയാൻ ഉൽഘാടനംചെയ്തു

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംഘടനകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനാ പ്രധി നിധികളുടെ നേതൃ സംഗമവും മാധ്യമ പുരസ്കാര സമർപ്പണവും നടത്തി. ട്രിവാൻട്രം ക്ലബ്ബിൽ...
- Advertisment -

Most Popular

- Advertisement -