Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസഹകരണവകുപ്പ് -കൺസ്യൂമർഫെഡ്...

സഹകരണവകുപ്പ് -കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരിൽ നടന്നു

കോട്ടയം : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. 

ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷ കാലയളവുകളിൽ പൊതുവിപണിയിലെ വിലവർധന തടയാൻ ഇടപെടുന്ന സഹകരണ സ്ഥാപനമാണ് കൺസ്യൂമർഫെഡ്. സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി 13 നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി വിലയിൽ നൽകുന്നു.മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും. ഗുണമേന്മയേറിയ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുകയാണ് കൺസ്യൂമർ ഫെഡ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിയറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന മുംബൈയിലെത്തിച്ചു

മുംബൈ : എംവി റുവാൻ എന്ന കപ്പൽ റാഞ്ചിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ഐഎൻഎസ് കൊൽക്കത്ത എന്ന യുദ്ധക്കപ്പലിൽ ശനിയാഴ്ച മുംബൈയിലെത്തിച്ചു.ഡോക്ക് യാർഡിൽ നിന്ന് കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി.മാർച്ച്...

ഗാന്ധി ദർശനം കുട്ടികളിൽ പതിയണം: മാർ ക്രിസോസ്റ്റമോസ്

വെണ്ണിക്കുളം/തിരുവല്ല : മൂല്യബോധമുള്ള തലമുറ സൃഷ്ടിക്കപ്പെടുവാൻ ഇന്നത്തെ കുട്ടികളിൽ ഗാന്ധിജി ജീവിക്കുന്ന യാഥാർത്ഥ്യമായി മാറണമെന്നും ഗാന്ധി ദർശനം ആഴമായി പതിയണമെന്നും താഴ്മയെ ദൈവികതയായി സ്വീകരിച്ച ഗാന്ധിജിയുടെ മുഖമുദ്ര ലാളിത്യമായിരുന്നു എന്നും  ഡോ. യൂഹാനോൻ...
- Advertisment -

Most Popular

- Advertisement -