Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്തെ പന്നിശല്യം:...

സന്നിധാനത്തെ പന്നിശല്യം: നടപടികൾ ഊർജിതമാക്കാൻ നിർദേശം

ശബരിമല: സന്നിധാനത്തിന്റെ പരിസരത്തുള്ള പന്നിശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണമെന്നു സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഉന്നതതല അവലോകനയോഗത്തിൽ വനം വകുപ്പിന് നിർദേശം.

കാട്ടുപന്നികൾ അയ്യപ്പഭക്തർക്കു ശല്യം സൃഷ്ടിക്കുന്നതായി പരാതി ഉയർന്ന സ്ഥലങ്ങളിൽ വൈകിട്ട് ആറുമണിമുതൽ രണ്ടു യൂണിറ്റ് പട്രോളിങ് സംഘത്തെ നിയോഗിച്ചതായി യോഗത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വിരിവയ്ക്കുന്ന സ്ഥലങ്ങളിൽ അയ്യപ്പന്മാർക്ക് മാർഗനിർദേശം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

സന്നിധാനത്തെ അടിപ്പാതയിലെ അറ്റകുറ്റപ്പണികൾ നട അടച്ചാലുടൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ദേവസ്വം മരാമത്ത് യോഗത്തിൽ അറിയിച്ചു. ചന്ദ്രാനന്ദൻ റോഡിൽ അപകടകരമായ രീതിയിൽ മരക്കമ്പ് ഉണങ്ങിനിൽക്കുന്നത് നീക്കം ചെയ്യാൻ വനം, അഗ്നിരക്ഷാ വകുപ്പുകൾക്കു നിർദേശം നൽകി. ഭസ്മക്കുളത്തിന്റെ ക്‌ളോറിനേഷൻ നടപടികൾ ശക്തമാക്കിയതായി പരിസ്ഥിതി എൻജിനീയർ അറിയിച്ചു. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് പൈലറ്റ് മരിച്ചു

ന്യൂഡൽഹി : വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് പൈലറ്റ് മരിച്ചു. ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റ് അർമാനാണ്(28) മരിച്ചത് .ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആയിരുന്നു...

എസ്.എ.ടിയിലെ വൈദ്യുതി തടസം : ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയിൽ സെപ്റ്റംബർ 29 ന് രാത്രിയിൽ ദീർഘനേരം വൈദ്യുതി തടസം ഉണ്ടായ സംഭവത്തിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഡി.എസ്.ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത്...
- Advertisment -

Most Popular

- Advertisement -