Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsരമേശ് ചെന്നിത്തലയുടെ...

രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി തിരുവല്ല  പെരിങ്ങരയിൽ

തിരുവല്ല: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി തിരുവല്ല  പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി കോളനിയിൽ ജനുവരി 1 ന് നടക്കും.ആദിവാസി-പട്ടികജാതി കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി  രമേശ് ചെന്നിത്തല 2011 ൽ ആരംഭിച്ചതാണ്  ഗാന്ധിഗ്രാമം പരിപാടി. 

രാവിലെ എട്ടു മണിക്ക് കോളനിയിലെത്തുന്ന അദ്ദേഹം ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും അവയെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. തുടർന്ന്  പുതുവർഷാരംഭം  മുണ്ടപ്പള്ളി  കോളനി നിവാസികളുമൊത്ത് ആഘോഷിക്കും. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ചെയർമാനായും വർഗ്ഗീസ് മാമ്മൻ ജനറൽ കൺവീനറായും ഈപ്പൻ കുര്യൻ കൺവീനറായും റോജി കാട്ടാശ്ശേരി ചീഫ് കോർഡിനേറ്ററുമായ സംഘാടക സമിതി രൂപീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ

കൊച്ചി : വൈറ്റിലയിൽ റെയിൽപാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ.കൊച്ചി സ്വദേശിയായ ഷാജിയെന്നയാളാണ് പിടിയിലായത്.കോട്ടയം സ്വദേശിയാണ് കൊല്ലപ്പെട്ട യുവതിയെന്നാണ് വിവരം. പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്...

കേരഫെഡ് : വെളിച്ചെണ്ണ വിലകുറച്ചു

തിരുവനന്തപുരം : കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. ഒരു ലിറ്റർ പാക്കറ്റിന് 375 രൂപയിൽ നിന്ന് 332 രൂപ ആയിട്ടാണ് കുറച്ചത്. 900 എം.എല്ലിന്റെ പാക്കറ്റിന് 338 രൂപയിൽ നിന്ന് 299...
- Advertisment -

Most Popular

- Advertisement -