Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeCareerമുറിഞ്ഞകല്ലിൽ അപകടങ്ങൾ...

മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

കോന്നി : പുനലൂർ – മൂവാറ്റുപുഴ പ്രധാനപാതയിൽ മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം ഉണ്ടായത് ഇന്ന് ഉച്ചയ്ക്ക്. അപകടത്തിൽ ആന്ധ്രാ സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ അപകടത്തിന് തൊട്ടു മുൻപ് എലിയറക്കലിന് സമീപം പേരൂർകുളത്ത് ഫർണിച്ചർ കയറ്റി വന്ന പിക് അപ് വാനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ 3 പേർക്ക് പരുക്കേറ്റു. ഇവരെയും കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ആഴ്ച മുറിഞ്ഞ കല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൻ്റെ ഭീതി ഒഴിയും മുൻപേയാണ് മുറിഞ്ഞകല്ലിൽ വീണ്ടും അപകടങ്ങൾ തുടർക്കഥയാകുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ ചോളം വിളയിച്ച് വനിതാ കൂട്ടായ്മ

തിരുവല്ല : അപ്പർ കുട്ടനാട്ടിലെ പെരിങ്ങരയിൽ ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ ചോളം വിളയിച്ച് വനിതാ കൂട്ടായ്മ. കാവുംഭാഗം - ചാത്തങ്കരി റോഡിലെ കൊട്ടാണിപ്ര ജംഗ്ഷന് സമീപത്തെ ഭൂമിയിൽ കൃഷി വകുപ്പിന്റെയും പുളിക്കീഴ്...

ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക് : ഇന്ന് നിശബ്ദപ്രചാരണം

ന്യൂഡൽഹി : രാജ്യതലസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് .ഇന്ന് നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും.70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 8 ശനിയാഴ്‌ച്ച തെരഞ്ഞെടുപ്പ് ഫലം...
- Advertisment -

Most Popular

- Advertisement -