Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryതൂങ്ങിമരിക്കാൻ ശ്രമിച്ച...

തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ  ആശുപത്രിയിലേക്ക്  കൊണ്ടു പോകവെ കാറിൽ പുക ഉയർന്നു:  യുവാവ് മരിച്ചു

കോഴഞ്ചേരി : തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടു പോകവെ കാറിൽ പുക ഉയർന്നതിനെ തുടർന്ന് തീപിടുത്തമാണെന്ന് സംശയിച്ച് മറ്റൊരു കാറിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു.

ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജു (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. കുടുംബ കലഹത്തെ തുടർന്ന് സ്വന്തം വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ബിജുവിനെ അയൽ വാസിയാണ് കാറിൽ കയറ്റി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

ആശുപത്രിക്ക് സമീപം എത്തിയപ്പോഴാണ് കാറിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയർന്നത്. കാർ നിർത്തി മറ്റൊരു വാഹനത്തിൽ ഉടൻ തന്നെ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നു കരുതുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഫ്ഗാനിസ്താനിൽ വീണ്ടും ഭൂചലനം : 6.3 തീവ്രത

കാബൂൾ : വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചതായി റിപ്പോർട്ട് .റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത് .തിങ്കളാഴ്ച പുലർച്ചെ പ്രാദേശിക സമയം ഒരു മണിയോടെ മസാർ-ഇ-ഷെരീഫിൽ ഉണ്ടായ ഭൂകമ്പത്തിൽ നിരവധി...

നിയമസഭ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയില്‍ 9,80,144 വോട്ടര്‍മാര്‍

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,80,144. സ്ത്രീകള്‍ 5,10,955, പുരുഷന്‍മാര്‍ 4,69,184, ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ച് എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തില്‍,...
- Advertisment -

Most Popular

- Advertisement -