Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsയുവതിയെ ബലാത്സംഗം...

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്

പത്തനംതിട്ട: മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും  ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി. പിഴത്തുക യുവതിക്ക് നൽകണമെന്ന് വിധിയിൽ പറയുന്നു. അടൂർ പോലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അടൂർ  പന്നിവിഴ മഞ്ജു ഭവനം വീട്ടിൽ, രഞ്ജിത്തി (44) നെയാണ് ശിക്ഷിച്ചത്.

മനോവൈകല്യമുള്ള യുവതിയെ, ഇവരുടെ സഹോദരന്റെ സുഹൃത്തായ പ്രതി സഹോദരന്റെ ഭാര്യ ജോലിക്ക് പോകുന്ന  സമയത്ത് നിരവധി തവണ ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്. അടൂർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആയിരുന്ന കെ കെ സുജാത പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും,  പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ആർ. മനോജ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.  പോലീസ് ഇൻസ്പെക്ടർ വി എസ് ദിനരാജ് ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

വിചാരണവേളയിൻ കോടതി പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. ബിന്നി ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സരസ് മേള : മനോഹരമായ കരകൗശല വസ്തുക്കളും  ഗോത്ര വിഭവങ്ങളും ഒരുക്കി ഇതര സംസ്ഥാനങ്ങളും

ചെങ്ങന്നൂർ: മനോഹരമായ കരകൗശല വസ്തുക്കളും പരമ്പരാഗത ഗോത്ര വിഭവങ്ങളും  ശ്രദ്ധേയമാവുകയാണ് കുടുംബശ്രീ ദേശീയ സരസ് മേളയിലെ ഇതര സംസ്ഥന സ്‌റ്റോളുകളും. മേളയുടെ വേദിയായ ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന ത്രിപുര ധലായ് ജില്ലയിലെ ചക്മ ഗോത്ര...

കോന്നി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു

കോന്നി:കോന്നി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2.09 കോടി രൂപയാണ് ഫോറന്‍സിക്...
- Advertisment -

Most Popular

- Advertisement -