Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് കോളേജിനുള്ളിൽ...

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം : കോളേജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരം : നെടുമങ്ങാട് എൻജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുൽ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് സംശയം. അദ്ദേഹത്തിന്റെ മൊബൈൽ ഫോണും കാറും അടുത്തുതന്നെ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായും ഇദ്ദേഹം പണം തിരികെ നൽകാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയതായും നാട്ടുകാർ പറയുന്നുണ്ട്.കൊല്ലം ഇരവിപുരം സ്വദേശിയാണ് അബ്ദുൾ അസീസ് താഹ.നെടുമങ്ങാട് പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വെ റോഡ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വെ സ്റ്റേഷനെ പള്ളിപ്പാട്-ഹരിപ്പാട് റോഡുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ റോഡ് നവംബര്‍ 21 ന്  വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍ 15 ന് വൈകീട്ട് 6 വരെ റെയില്‍വെ...

ക്ഷേത്രക്കുളത്തിലെ മീനുകൾ  ചത്തുപൊങ്ങി : വെള്ളത്തിൻ്റെയും മീനുകളുടെയും സാമ്പിളുകൾ ശേഖരിച്ചു

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ആയിരക്കണക്കിന് മീനുകൾ ചത്ത് പൊങ്ങിയത്. സാമൂഹ്യ വിരുദ്ധർ എന്തെങ്കിലും രാസപഥാർത്ഥം വെള്ളത്തിൽ കലത്തിയതാണെന്ന് നാട്ടുകാർ  ആരോപിക്കുന്നു. ഫിഷറീസ് വകുപ്പിൽ ...
- Advertisment -

Most Popular

- Advertisement -