Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAdoorനിരോധിതപുകയില ഉൽപ്പന്നങ്ങളുടെ...

നിരോധിതപുകയില ഉൽപ്പന്നങ്ങളുടെ വില്പന : രണ്ടുപേർ അറസ്റ്റിൽ

അടൂർ : നിരോധിതപുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയതിന് രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി,കുഴിവിള കിഴക്കേതിൽ വീട്ടിൽ സുരേഷ്കുമാർ( 47), ഏനാത്ത് കിഴക്കേവീട്ടിൽ  ആർ രമേശ്‌ (43), എന്നിവരാണ് പിടിയിലായത്.

എനാത്ത്   ലക്ഷ്മി സ്റ്റോഴ്സ് എന്ന രമേശിന്റെ കടയിൽ നിരോധിത ലഹരിവസ്തുക്കൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഏനാത്ത് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ  പരിശോധന നടത്തുകയായിരുന്നു.

10 കവർ ഗണേഷ്, കൂൾ എന്നീ ഇനങ്ങളിൽപ്പെട്ട ലഹരിയുൽപ്പന്നങ്ങൾ ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു. ഏനാത്ത് ഗവ. എൽ പി സ്കൂളിന് സമീപത്താണ് രമേശിന്റെ കട.  പോലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം,  സുരേഷ് കുമാർ സ്കൂട്ടറിൽ പ്ലാസ്റ്റിക് സഞ്ചിയിൽ ലഹരിവസ്തുക്കൾ രമേശിന്റെ കടയിൽ എത്തിക്കുന്നതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ  ഇയാൾ  പോലീസിനോട് കുറ്റം സമ്മതിച്ചു. സഞ്ചിയ്ക്കുള്ളിൽ നിന്ന് പോലീസ് ലഹരിവസ്തുക്കൾ കണ്ടെടുത്തു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി എം ശ്രീ : അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി കാണുന്നില്ല: മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി കാണുന്നില്ലെന്നും യുഡിഎഫില്‍ വിശദമായ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു വെന്നും...

തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

തിരുവനന്തപുരം : പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന്...
- Advertisment -

Most Popular

- Advertisement -