Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസുകളിലെ...

സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട : സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയ്ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ജനുവരി 25 ന് ശേഷം സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കില്ലെന്ന് ജില്ലാ ആര്‍റ്റിഒ എച്ച്. അന്‍സാരി അറിയിച്ചു. സമയക്രമം പാലിക്കാതെയും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതെയും സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കും.

ജില്ലയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിനകത്ത് പ്രവേശിക്കുന്നതിനുള്ള നികുതി അടക്കാത്ത ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്ത് എട്ടു ലക്ഷത്തോളം രൂപ പിഴയീടാക്കി. സമയക്രമം പാലിക്കാതെയും വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാതെയും സര്‍വീസ് നടത്തിയ വാഹനങ്ങളുടെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ആര്‍റ്റിഒ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചുമതലയേറ്റു

തിരുവല്ല: മല്ലപ്പള്ളി താലൂക്ക് എൻ.എസ്. കരയോഗ യൂണിയൻ ചെയർമാനായി എം പി ശശിധരൻ പിള്ള ചുമതയേറ്റു. ഭരണസമിതി അംഗങ്ങളായി അഡ്വ. പ്രകാശ് ചരളേൽ, റ്റി. സതീഷ് കുമാർ,പി. കെ. ശിവൻകുട്ടി, ഡോ. എ....

എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്

കൊടുമൺ : ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്. ഇന്ന് രാവിലെ 6 പേർക്കാണ് തേനീച്ച കൂട്ടത്തിൻ്റെ കുത്തേറ്റത്. തൊഴിലാളികളായ പ്രസാദ് (57),മോഹനൻ (40), ഉബൈദ(52), അജിത (49), ആശ...
- Advertisment -

Most Popular

- Advertisement -