Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNews13-ാം വയസ്സുമുതൽ...

13-ാം വയസ്സുമുതൽ പീഡനം : 18 കാരിയുടെ വെളിപ്പെടുത്തലിൽ 40 പേർക്കെതിരേ പോക്സോ കേസ്

പത്തനംതിട്ട : 13-ാം വയസ്സുമുതൽ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് 18 കാരിയുടെ വെളിപ്പെടുത്തൽ. പരാതിയിൽ 40 പ്രതികൾക്കെതിരെ ഇലവുംതിട്ട പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ കായിക താരമായ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ 2 കേസുകളിലായി 5 പേരെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.

പ്രാഥമിക പരിശോധനയിൽതന്നെ 62 പ്രതികളുണ്ടെന്നാണ് സൂചന. പത്തനംതിട്ട പോലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ് : ടിപി വധക്കേസ് പ്രതിയുൾപ്പെടെ 9 പേർ കുറ്റക്കാർ

കണ്ണൂർ : കണ്ണൂരിലെ ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജി(32)നെ വെട്ടിക്കൊന്ന കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരെന്ന്...

ആലപ്പുഴ ജനറൽ ആശുപത്രിയിൽ മോക്ഡ്രിൽ നടത്തി

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജില്ലാ ദുരന്തനിവാരണ അതോറി റ്റിയുടെയും അഗ്നി ശമന സേനാവിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  മോക്ഡ്രിൽ നടത്തി. ആശുപത്രിയിൽ ആകസ്‌മികമായി  തീപിടിത്തമുണ്ടായാൽ അടിയന്തിര പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യാം  എന്ന് ആശുപത്രി...
- Advertisment -

Most Popular

- Advertisement -