Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഭക്ഷണം കഴിച്ചതിന്റെ...

ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ സംഘർഷം: ഒരാൾ   അറസ്റ്റിൽ

തിരുവല്ല: തിരുവല്ലയിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലി കടയുടമയുമായി ഉണ്ടായ സംഘർഷത്തിൽ  കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോ ജീവനക്കാരൻ തിരുവനന്തപുരം വെള്ളറട കുടപ്പനംമൂട് കുളക്കാട്ട് വീട്ടിൽ എബി സാം ചാക്കോ (31) ആണ് അറസ്റ്റിലായത്.

തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സ്റ്റാളിൽ ശനിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ഇയാൾ കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചശേഷം ബിൽ തുക കൂടുതലാണെന്ന് ആരോപിച്ച് കടയുടമയുമായി ബഹളമുണ്ടാക്കുകയായിരുന്നു.

ഇത് തടയാനെത്തിയ ഡ്യൂട്ടി പൊലീസുകാരനെയും ഇയാൾ അസഭ്യം പറയുകയും ചെയ്തു . തുടർന്നാണ് അറസ്റ്റ്. എന്നാൽ എബിയെ സ്റ്റാളിലുള്ളവർ ചേർന്ന്  മർദിച്ചതായും പറയുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാസർകോട്ടെ പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം : മന്ത്രവാദിനിയും സംഘവും അറസ്റ്റിൽ

കാസർകോട് : കാസർകോട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ്...

ശബരിമലയിലെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ

തിരുവനന്തപുരം : ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ.ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നു .മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര...
- Advertisment -

Most Popular

- Advertisement -