കൊച്ചി : ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിയായ ഋതുവിന്റെ വീട് ആക്രമിച്ച് നാട്ടുകാർ. ഇന്നലെ വൈകുന്നരം ആറ് മണിക്കാണ് സംഭവം.പൊലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരെ മാറ്റിയത .സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വീട്ടിൽ ഋതുവിന്റെ മാതാപിതാക്കളാണ് താമസിച്ചിരുന്നത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല
വീടിന്റെ ജനലുകളും സിറ്റൗട്ടുമാണ് നാട്ടുകാർ തകർത്തത്.കൊലപാതത്തെ തുടർന്നുണ്ടായ ജനരോക്ഷത്തെ ഭയന്ന് കുടുംബം ഇവിടെ നിന്ന് ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിദാരുണമായ കൊലപാതകം നടന്നത്.ചേന്ദമംഗലം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെയാണ് പ്രതി ഋതു വീട്ടിൽക്കയറി അടിച്ചുകൊന്നത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴും നാട്ടുകാരുടെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു .