Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsവെട്ടിപ്രം സുബലാ...

വെട്ടിപ്രം സുബലാ പാർക്കിൻ്റെ പിന്നിലെ പാടശേഖരം നികത്തുന്നതായി പരാതി

പത്തനംതിട്ട : വെട്ടിപ്രം നാലാം വാർഡിൽ സുബലാ പാർക്കിൻ്റെ പിന്നിലെ പാടശേഖരം നികത്തുന്നതായി പരാതി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദ്രുതഗതിയിൽ പാടം നികത്തൽ നടന്നുവരുന്നു.

തനിക്ക് പാരമ്പര്യ അവകാശമായി കിട്ടിയ ഭൂമിയാണെന്നും കരഭൂമിയായി ലിസ്റ്റ് ചെയ്യപ്പെട്ട ഇവിടെ മണ്ണിടുന്നതിന്ന് ആവശ്യമായ രേഖകളും അനുവാദവും ഉണ്ടെന്നും, മണ്ണിടുന്ന പ്രവ്യത്തി തടസപ്പെടുത്താൻ സാധ്യതയുള്ള പരിസരവാസികൾക്കെതിരെ കോടതി ഉത്തരവും ഉണ്ടെന്ന് സ്ഥലം ഉടമ പറഞ്ഞു.
   
ഏതാനും വർഷം മുൻപ് പട്ടം തറ ഭാഗത്തെ മലയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇവിടെ നിന്നും വെള്ളവും മണ്ണും ഒഴുകിയെത്തി ഈ പ്രദേശത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും  കയറിയിരുന്നു. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പാടശേഖരം നികത്തപ്പെട്ടാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും വേനൽക്കാലത്ത് കുടിവെള്ള ക്ഷാമത്തിനും ഇടയാക്കും എന്നാണ് പരിസരവാസികളുടെ ആശങ്ക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി സ്ഫോടനം : ചാവേറായത് ഉമർ നബിയെന്ന് സ്ഥിരീകരണം

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടന്ന കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായത് ഉമർ നബിയെന്ന് സ്ഥിരീകരിച്ചു .കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് .സ്ഫോടനം നടക്കുമ്പോൾ വാഹനത്തിൽ ഇയാൾ ഒറ്റയ്‌ക്കായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.സ്‌ഫോടനത്തില്‍...

ശബരിമല സ്വർണാപഹരണ കേസ് : എൻ വാസുവിനെയും എ പത്മകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം     

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ എൻ വാസുവിനെയും എ പത്മകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഇതിന് മുന്നോടിയായി എ പത്മകുമാറിനെ...
- Advertisment -

Most Popular

- Advertisement -