Friday, September 11, 2026
No menu items!

subscribe-youtube-channel

HomeSpiritualമണിപ്പുഴ ദേവീക്ഷേത്രത്തിലെ...

മണിപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന്  കൊടിയേറും

തിരുവല്ല: തിരുവല്ല മണിപ്പുഴ ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തിങ്കളാഴ്ച (27) കൊടിയേറി ഫെബ്രുവരി അഞ്ചിന് സമാപിക്കും. ചോതിക്കിഴക്കേതില്‍ പി.കെ. ശിവശങ്കരപ്പിള്ളയുടെ വസതിയില്‍ നിന്നുമാണ് കൊടിമര ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഉത്സവദിവസങ്ങളില്‍ ഗണപതിഹോമം, ദേവീമാഹാത്മ്യം പാരായണം എന്നിവയ്ക്ക് ശേഷം വൈകീട്ട് 6.30-ന് ദീപാരാധന. ഏഴു മുതല്‍ വിവിധ കലാപരിപാടികള്‍, രാത്രി അന്നദാനം എന്നിവ ഉണ്ടാകും. ഫെബ്രുവരി ഒന്നിന് പാഡി വോയ്‌സ് നെടുമ്പ്രം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.

രണ്ടിന് തിരുവല്ല മെലഡീസിന്റെ കരോക്കെ ഗാനമേള. നാലിന് ചന്തിരൂര്‍ മായയുടെ നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും- അലങ്കാരന്‍. പത്താം ദിവസമായ ഫെബ്രുവരി അഞ്ചിന് നവകവും കലശവും, പുതുക്കല നിവേദ്യം, കളമെഴുത്തും പാട്ടും എന്നിവ ഉണ്ടാകും. 11-ന് സാംസ്‌കാരിക സമ്മേളനം തിരുവല്ല മാതാ അമൃതാനന്ദമയിമഠം അധിപതി സ്വാമിനി ഭവ്യാമൃത പ്രാണാ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കും. 12-ന് സമൂഹസദ്യ, വൈകീട്ട് 7.45-ന് താലപ്പൊലി എഴുന്നള്ളത്തും സേവയും ഉണ്ടാകും. ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ഗ്രാമത്തിന്റെ ഐശ്വര്യത്തിനായി സമൂഹപ്രാര്‍ത്ഥന നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന : ഡ്രൈഡേ ദിനത്തിൽ ബാറുകളിലെ മദ്യവിൽപ്പന തടഞ്ഞു

കോട്ടയം :  ഡ്രൈഡേ ദിനത്തിൽ കോട്ടയത്ത്  നേരിട്ടെത്തി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മിഷണർ. ചതയ ദിനമായ ഇന്നലെ കോട്ടയം പേരൂരെ ബാറിൽ മുറിയെടുത്ത് താമസിച്ചാണ് എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവു പരിശോധന...

ദേവസ്വം ബോർഡ് നിയമനത്തിന് പുതിയ സോഫ്റ്റ്‌വേർ; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിലേയ്ക്കുള്ള നിയമനങ്ങൾക്കുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ സോഫ്റ്റ്‌വേറിന്റെ ഉദ്ഘാടനം ദേവസ്വം -സഹകരണ- തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -