Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉയർന്ന തിരമാലയ്ക്കും...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിന് സാധ്യത: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (9) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന്  തുറക്കും: കെ എസ് ആർ ടി സി 77 ബസുകൾ സർവീസ് നടത്തും.

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന് വൈകിട്ട് 5ന് തുറക്കും. കർക്കടകം ഒന്നായ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം...

ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം: 2 പൊലീസുകാർക്ക് സസ്പെൻഷൻ

ആലപ്പുഴ : ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരു ഡ്രൈവറും സി.പി.ഒയുമാണ് സസ്പെൻഷനിലായിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ ഡെപ്യൂട്ടികളായി താത്കാലികമായി വന്ന ഉദ്യോ​ഗസ്ഥരാണ് ഇവർ....
- Advertisment -

Most Popular

- Advertisement -