Friday, July 3, 2026
No menu items!

subscribe-youtube-channel

HomeSpiritualവചന കേൾവിയിലൂടെ...

വചന കേൾവിയിലൂടെ ക്രൂശിന്റെ ശക്തി ആർജ്ജിക്കണം- ആർച്ച് ബിഷപ്പ് മോർ സേവേറിയോസ്

തിരുവല്ല : ആധുനിക ലോകം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ക്രൂശിന്റെ ശക്തി  സ്വായത്തമാക്കണമെന്ന്  വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ക്നാനായ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. വചന കേൾവിയിലൂടെ സുകൃതങ്ങളുടെ പൂക്കാലമായി ഈ നോമ്പുകാലം തീരട്ടെ എന്നും വലിയ മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

സുവിശേഷ സമാജം വൈസ് പ്രസിഡണ്ട് ഫാ.ബെന്നി എബ്രഹാം മാമലശ്ശേരിൽ അധ്യക്ഷനായി.  സേവേറിയോസ് ഹൗസിംഗ് പ്രോജക്ടിനുള്ള സംഭാവന സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിലും  തിരുവനന്തപുരം പാറ്റൂർ സെന്റ് ഇഗ്നാത്യോസ് ക്നാനായ പള്ളി പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സുവിശേഷ സമാജം ഭവന ദാന പദ്ധതിക്കുള്ള സംഭാവന ഇടവക വികാരി ഫാ ചിക്കു ബേബി കാരിമറ്റത്തിലും ഇടവക ഭാരവാഹികളും ചേർന്നും കൈമാറി.

ഡോ. റൂബിൾ രാജ് വചന പ്രഘോഷണം നടത്തി. സുവിശേഷ സമാജം ജനറൽ സെക്രട്ടറി ജിജി എബ്രഹം കറുകേലിൽ, സമുദായ ട്രസ്റ്റി റ്റി സി തോമസ് തോപ്പിൽ , ക്നാനായ അസോസിയേഷൻ പ്രസിഡന്റ്‌ ഫാ വി ഐ എബ്രഹാം ഇളയശ്ശേരിൽ, ട്രസ്റ്റി സജി മുണ്ടക്കൽ, ജനറൽ കൺവീനവർ എം പി തോമസ് മംഗലത്ത് , തങ്കച്ചൻ ഇടയാടിച്ചിറ എന്നിവർ പ്രസംഗിച്ചു. ഷിബു ജേക്കബ് കുന്നുംപുറത്ത് ധ്യാനം നടത്തി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

ന്യൂഡൽഹി : നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ നിതിന് ഊജ്വലസ്വീകരണമാണ് നൽകിയത് .ബിജെപി പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത്...

പാനൂർ ബോംബ് സ്ഫോടനം: 4 പേർ കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡ‍ിയിൽ.അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.സ്ഫോടനം നടക്കുമ്പോൾ ഇവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ്.കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ്...
- Advertisment -

Most Popular

- Advertisement -