Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമത്സ്യത്തൊഴിലാളികൾക്ക്  വള്ളങ്ങൾ...

മത്സ്യത്തൊഴിലാളികൾക്ക്  വള്ളങ്ങൾ വിതരണം ചെയ്തു

ആലപ്പുഴ : മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിനുള്ള അടിസ്ഥാന  സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത്  മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന ഫൈബർ റീ – എൻഫോഴ്സ്ഡ് വള്ളങ്ങളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. ചെല്ലാനം കമ്പനിപ്പടി ജോൺ ഇൻഡസ്ട്രീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി.

ആദ്യ ഘട്ടമായി അഞ്ച് എഫ്ആർപി വള്ളങ്ങളുടെ വിതരണമാണ് നടന്നത്. 11 വള്ളങ്ങൾ കൂടി ഉടൻ വിതരണം ചെയ്യും. മത്സ്യബന്ധനത്തിനായി എഫ്ആർപി കട്ട മരം അഥവാ ചെറിയ തടി വള്ളം നൽകൽ എന്ന ജില്ലാ പഞ്ചായത്തിന്റെ 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

75 ശതമാനം തുകയായ 37,500 രൂപ ജില്ലാ പഞ്ചയത്ത് വികസന ഫണ്ടും 25 ശതമാനം തുകയായ 12,500 രൂപ ഗുണഭോക്തൃ വിഹിതവും ചേർത്ത് 50,000 രൂപയുടെ വള്ളമാണ് നൽകുന്നത്. 16 ഗുണഭോക്താക്കൾക്കായി ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും  ആറ് ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായി രണ്ട് ലക്ഷം രൂപയും ഉൾപ്പെടെ എട്ട് ലക്ഷം രൂപയുടെ പദ്ധതിയാണ്  നടപ്പിലാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാഭ്യാസത്തിന് നൽകുന്ന ഊന്നൽ ഭാവിയിലേക്കുള്ള നിക്ഷേപം: മന്ത്രി വി ശിവൻകുട്ടി

ചെങ്ങന്നൂർ: പ്രാഥമിക വിദ്യാഭ്യാസത്തിന് നൽകുന്ന ഊന്നൽ ഭാവിയിലേക്കുള്ള നിക്ഷേപം: മന്ത്രി വി ശിവൻകുട്ടി. പ്രാഥമിക വിദ്യാഭ്യാസത്തിന് നാം നൽകുന്ന ഊന്നൽ സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് പൊതുവിദ്യാഭ്യാസം, തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....

തനിക്ക് അഭിവാദ്യമർപ്പിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്തിനെതിരെ പി ജയരാജൻ

കണ്ണൂർ : തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ തനിക്ക് അഭിവാദ്യമർപ്പിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾക്കെതിരേ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചു കൊണ്ടും പാർട്ടി...
- Advertisment -

Most Popular

- Advertisement -