Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaപുത്തൻകാവ് ഐക്കാട്...

പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ആറന്മുള : തിരക്കേറിയ ചെങ്ങന്നൂർ – കോഴഞ്ചേരി റോഡിലെ  പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

റോഡിൽ കുപ്പിക്കഴുത്തു പോലെ സ്ഥിതി ചെയ്യുന്ന പാലം ബലക്ഷയം കാരണം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു.

പാലത്തിൻ്റെ കൈവരികൾ തകർന്നു. കോൺക്രീറ്റ് ഇളകിയതു കാരണം ദ്രവിച്ചു തുടങ്ങിയ കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്.
പാലത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പാലത്തിൻ്റെ വീതിക്കുറവ് മൂലം ഒരേ സമയം ഒരു വാഹനത്തിന് മാത്രമേ ഇതു വഴി കടന്നുപോകാനാകൂ. കാൽ നടയാത്ര ഈ സമയം അസാധ്യമാണ്.

പാലം അടിയന്തരമായി പുനർ നിർമിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓശാന ഞായർ ഇന്ന്: പീഡാനുഭവ വാരത്തിന്  തുടക്കം

തിരുവനന്തപുരം : യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും.  ഇന്ന് വൈകുന്നേരത്തോടെ പീഡാനുഭവ വാരാചരണത്തിന് തുടക്കമാകും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ...

ശബരിമല സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റ രീതിയിലാക്കണം – ജില്ലാ കലക്ടർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തേണ്ട സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റ രീതിയിലാക്കണമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ യാത്ര കലക്ടറേറ്റ് അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത്...
- Advertisment -

Most Popular

- Advertisement -