Tuesday, May 5, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ ക്ഷേത്രത്തിൽ പത്ത്...

ശ്രീവല്ലഭ ക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടു നിന്ന തിരുവുത്സവം കൊടിയിറങ്ങി        

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ  തിരുവുത്സവം കൊടിയിറങ്ങി. ഇന്ന് വൈകിട്ട് 3.30 -ന്  നടന്ന കൊടിയിറക്ക് ചടങ്ങിൽ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, രമേശ് വിഷ്ണു   എന്നിവർ സഹകാർമ്മികത്വം വഹിച്ചു. കൊടിയിറക്ക് കണ്ട് തൊഴുവാൻ  നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.

തുടർന്ന് ശ്രീവല്ലഭനും സുദർശന മൂർത്തിയും ആനപ്പുറത്ത് ആറാട്ടിനായി തുകലശ്ശേരിയിലേക്ക് പുറപ്പെട്ടു. മുറിയാപ്പാലത്തിൽ തുകലശ്ശേരി മഹാദേവ ക്ഷേത്ര സമിതിയുടെയും ഭക്തരുടെയും നേതൃത്വത്തിൽ  സ്വീകരണം നടന്നു.  ആറാട്ടിന് ശേഷം തുകലശ്ശേരിയിൽ നിന്ന് ആറാട്ട് ഘോഷയാത്ര ആരംഭിച്ചു. ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ശ്രീവല്ലഭ സ്വാമിയും സുദർശന മൂർത്തിയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.

ക്ഷേത്രത്തിലെ കൊടിമരം 2021 ഡിസംബറില്‍ സ്വർണധ്വജസ്തംഭത്തിൻ്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കവുങ്ങിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണു് ഈ വർഷവും കൊടിയേറ്റു നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തപാൽ മേള 8 -ന്

തിരുവല്ല: ഭാരതീയ തപാൽ വകുപ്പ് തിരുവല്ല ഡിവിഷനും മല്ലപ്പള്ളി സബ് ഡിവിഷനും ചേർന്ന് 8 നു 10 മണി മുതൽ കവിയൂർ സബ് പോസ്റ്റ് ഓഫിസിൽ ആധാർ, അക്കൗണ്ട് സംയുക്ത തപാൽമേള നടത്തും. ...

കെഎസ്ആർടിസി പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം: അഡ്വ.വിബി ബിനു

കോട്ടയം : കെഎസ്ആർടിസി പെൻഷൻകാരോട് സംസ്ഥാന സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ വിബി ബിനു പറഞ്ഞു. കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി കോട്ടയം ഡിപ്പോയിൽ, കോട്ടയം...
- Advertisment -

Most Popular

- Advertisement -