Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപൊങ്കാലപുണ്യം നുകർന്ന്...

പൊങ്കാലപുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാല നിവേദ്യമർപ്പിച്ചു. രാവിലെ 10.15-ഓടെ ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പില്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തുടർന്ന് ഭക്തർ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. പൊങ്കാല പായസത്തിന് പുറമേ മണ്ഡപ്പുറ്റ്, തെരളിയപ്പം, തുടങ്ങി നിരവധി വിഭവങ്ങൾ ഭക്തർ ദേവിക്കായി സമർപ്പിച്ചു. ഉച്ചയ്ക്ക് 1.15ന് ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു.മുൻവർഷങ്ങളിലേക്കാൾ വലിയ തിരക്കാണ് ഇത്തവണ പൊങ്കാല സമർപ്പണത്തിന് അനുഭവപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമം:യാത്രക്കാരനും മർദനമേറ്റു

താമരശ്ശേരി :കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമം. തടയാൻ ശ്രമിച്ച യാത്രക്കാരനു മർദനമേറ്റു. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയാണ് താമരശ്ശേരി ബസ്ബേയ്ക്ക് സമീപത്തു വച്ച്...

കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇ ഡി : എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവർ പ്രതികൾ

കൊച്ചി : കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു.സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, എം.എം.വർഗീസ്, കെ.രാധാകൃഷ്ണൻ എംപി എന്നിവരുള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട് .പാർട്ടിയെയും പ്രതി പട്ടികയിൽ...
- Advertisment -

Most Popular

- Advertisement -