Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiവണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ...

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ ചത്തു

ഇടുക്കി : വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു. കടുവയെ മയക്കുവെടി വെച്ചെങ്കിലും വനപാലകസംഘത്തിനു നേരെ ചാടി വീണതോടെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം വെടിയുതിർത്തു. ഇതോടെ കടുവ ചത്തുവീഴുകയായിരുന്നു.

പരിക്കേറ്റ കടുവയെ മയക്കുവെടിവച്ചു വലയിലാക്കി തേക്കടിയിലെത്തിച്ച് ചികിത്സിക്കാനായിരുന്നു വനപാലകരുടെ പദ്ധതി. വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. തുടർന്നാണ് കടുവ ദൗത്യസംഘത്തിനു നേരെ ചാടിവീണത്. സംഘത്തിലെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചത്ത കടുവയെ ചാക്കിലാക്കി തേക്കടിയിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിക്കെതിരെ യുവാക്കള്‍ തിരുത്തല്‍ ശക്തികളാകണം: അഡ്വ. എം. ലിജു

പരുമല: ലഹരിക്കെതിരെ യുവാക്കള്‍ ശക്തമായ തിരുത്തല്‍ ശക്തികളായി മാറണമെന്ന്  കേരള എക്‌സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പറഞ്ഞു. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43 ആയി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43 ആയി. ജില്ലയിൽ ഇന്ന് മഴയ്ക്ക് അല്പം ശമനം വന്നിട്ടുണ്ട്. എന്നാൽ ഇന്നലെ വരെ തുടർന്ന ശക്തമായ മഴയിൽ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ ഉൾപ്പെടെ...
- Advertisment -

Most Popular

- Advertisement -