Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiതൊടുപുഴയിൽ നിന്ന്...

തൊടുപുഴയിൽ നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ആളിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി

തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിൽ നിന്നും കണ്ടെത്തി. മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്.

വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണിൽ കുഴിച്ചുമൂടിയെന്ന് പ്രതികൾ മൊഴി നൽകി. ബിജു ജോസഫും പ്രതികളും തമ്മിൽ സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നുവെന്നും  ഇതിനേത്തുടർന്നാണ് കൊല നടന്നതെന്നുമാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

കൊല്ലം: സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ടയിൽ സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച...

ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമലംഘിച്ചാല്‍ കടുത്ത നടപടി : ജില്ലാ ആര്‍.ടി.ഒ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സര്‍വീസുകളുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട ആര്‍.ടി.ഒ സി. ശ്യാം അറിയിച്ചു. പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ്...
- Advertisment -

Most Popular

- Advertisement -