Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂരിലെ ഷൈനിയുടേയും...

ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് റിപ്പോർട്ട്

കോട്ടയം : ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് റിപ്പോർട്ട് .ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പൊലീസ് ജില്ലാ സെഷൻസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.

ഭർതൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നു .എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ എന്നാണ് നോബി ഫോണിൽ ചോദിച്ചത്. പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.പ്രതിയുടെയും ഷൈനിയുടേയും ഫോണുകളുടെ പരിശോധന ഫലം കിട്ടുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ഉണ്ടാകുമെന്നും കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആത്മയുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം: എന്‍ ഹരി

കോട്ടയം : റബര്‍ കൃഷി വ്യാപകവും വിപുലവുമാക്കാനുളള 'ആത്മ'യുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കാന്‍ റബര്‍ ബോര്‍ഡ് യോഗം തീരുമാനിക്കണമെന്ന് ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബര്‍ എന്‍ ഹരി ആവശ്യപ്പെട്ടു .പദ്ധതിയുടെ പത്തുശതമാനമെങ്കിലും...

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സസ്പെൻഷൻ

പത്തനംതിട്ട : സർവീസ് ചട്ട ലംഘനത്തിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന് സസ്പെൻഷൻ . ആഭ്യന്തര വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. പി.വി.അൻവർ എം എൽ എയുമായി സുജിത്ദാസ് നടത്തിയ...
- Advertisment -

Most Popular

- Advertisement -