Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമല ക്ഷേത്രനട...

ശബരിമല ക്ഷേത്രനട ഏപ്രിൽ 1ന് തുറക്കും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകൾക്കുമായി ഏപ്രിൽ ഒന്നിന് ശബരിമല ക്ഷേത്രനട ഏപ്രിൽ 1 -ന് തുറക്കും.

2 -ന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഉത്സവത്തിന് കൊടിയേറ്റും. കലശാഭിഷേകം, ഉച്ചപൂജ, മുളയിടീൽ, ദീപാരാധന, പടിപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയുണ്ടാകും.

എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും. 10ന് പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. രാത്രി 10ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറുപ്പ് ചടങ്ങ് ഉണ്ടാകും.

11-ന് ആറാട്ട്. രാവിലെ 7.30ന് ഉഷ പൂജയ്ക്കും ആറാട്ടുബലിക്കും ശേഷം 9ന് പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. 11ന് പമ്പയിൽ നടക്കുന്ന ആറാട്ടിനുശേഷം പമ്പാഗണപതി കോവിലിലേക്ക് ദേവൻ എഴുന്നള്ളും.

വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. മേടവിഷു ഉത്സവം 10ന് തുടങ്ങും.  18ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യൂണിയൻ ആർട്സ് സൊസൈറ്റി ആദ്യകാല നേതാക്കളെ ആദരിച്ചു

തിരുവല്ല : യൂണിയൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൊസൈറ്റിയുടെ ആദ്യകാല നേതാക്കളെയും കുടുംബാംഗങ്ങളെയും ഭവനങ്ങളിൽ ചെന്ന് ആദരിച്ചു. പ്രൊഫ എ.ടി.ളാത്തറ ,വിമൽ കുമാർ, തോമസ് വർഗീസ്, പ്രസാദ് തോമസ്, തോമസ് കോശി, ബിജു...

കാർ പിന്നോട്ട് എടുക്കുന്നതിനിടെ അപകടം : 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം : വീട്ടുമുറ്റത്ത് കാർ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് നാലുവയസ്സുകാരി മരിച്ചു. മലപ്പുറം എടപ്പാളിൽ ജാബിറിന്റെ മകൾ അംറുബിൻത് ജാബിർ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് സ്ത്രീകള്‍ക്കും പരിക്കേറ്റു.ഒരാളുടെ...
- Advertisment -

Most Popular

- Advertisement -